അപമര്യാദയായി പെരുമാറി; ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകരില്‍ ഒരാള്‍ രാജിവെച്ചു

വളരെ ഗുരുതരമായ ആരോപണമാണ് നേരിട്ടിരുന്നതെങ്കിലും ആരോപണങ്ങള്‍ ബിന്നി നിഷേധിക്കുകയായിരുന്നു.

ന്യൂഡല്‍ഹി: അപമര്യാദയായി പെരുമാറിയെന്ന ആരോപണം വന്നതിനു പിന്നാലെ രാജി സമര്‍പ്പിച്ച് ഫ്‌ളിപ്പ് കാര്‍ഡ് സ്ഥാപകന്‍. ഇ കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ സ്ഥാപകരിലൊരാളായ ബിന്നി ബന്‍സാല്‍ ആണ് കമ്പനിയില്‍ നിന്ന് രാജി വെച്ചത്. ഫ്‌ളിപ്പ്കാര്‍ട്ട് അധികൃതരും ഇപ്പോഴത്തെ ഉടമകളുമായ വാള്‍മാര്‍ട്ട് അധികൃതരും ചേര്‍ന്ന് പുറപ്പെടുവിച്ചിരുന്ന വാര്‍ത്ത കുറിപ്പിലാണ് ഇദ്ദേഹത്തിന്റെ രാജിക്കാര്യം അറിയിച്ചത്.

ബിന്നി ബന്‍സാലും സച്ചിന്‍ ബന്‍സാലും സ്ഥാപിച്ച ഫ്‌ളിപ്പ്കാര്‍ട്ട് ഈ വര്‍ഷം ആദ്യം അമേരിക്കന്‍ ഭീമന്‍മാരായ വാള്‍മാര്‍ട്ട് ഏറ്റെടുത്തിരുന്നു. വളരെ ഗുരുതരമായ ആരോപണമാണ് നേരിട്ടിരുന്നതെങ്കിലും ആരോപണങ്ങള്‍ ബിന്നി നിഷേധിക്കുകയായിരുന്നു.

അന്വേഷണം നടത്തിയ സമിതിക്ക് ഇവ സ്ഥിരീകരിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ബിന്നിയുടെ രാജി സ്വീകരിക്കുന്നതായും കമ്പനി അറിയിച്ചു. എന്നാല്‍ ബിന്നിക്കെതിരായ ആരോപണത്തിന്റെ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

Exit mobile version