അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് 17 കാരിയെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി; നിര്‍ബന്ധിച്ച് ബിക്കിനി ധരിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി, നടനും സംവിധായകനുമായ യുവാവ് അറസ്റ്റില്‍

അഭിനയിക്കാന്‍ അവസരം ചോദിച്ചെത്തിയ 17 കാരിയെ തന്റെ ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തി മോശമായി പെരുമാറുകയായിരുന്നു

പൂനെ: പൂനെയില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ നടനും സംവിധായകനുമായ യുവാവ് അറസ്റ്റില്‍. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ മറാത്തി നടനും സംവിധായകനുമായ മണ്ടര്‍ കുല്‍ക്കര്‍ണിയെയാണ് പൂനെ പോലീസ് അറസ്റ്റ് ചെയ്തത്. അഭിനയിക്കാന്‍ അവസരം ചോദിച്ചെത്തിയ 17 കാരിയെ തന്റെ ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തി മോശമായി പെരുമാറുകയായിരുന്നു.

പെണ്‍കുട്ടിയോട് നിര്‍ബന്ധിച്ച് ബിക്കിനി ധരിപ്പിച്ച് ചിത്രങ്ങള്‍ പകര്‍ത്തി. നാടകനടനായ കുല്‍ക്കര്‍ണി തിയേറ്റര്‍ വര്‍ക്ക്‌ഷോപ്പുകള്‍ നടത്താറുണ്ട്. അത്തരമൊരു വര്‍ക്ക്‌ഷോപ്പിനിടയിലാണ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തന്റെ നാടകത്തില്‍ അഭിനയിപ്പിക്കാം എന്ന് പറഞ്ഞാണ് ആഗ്സ്റ്റ് 16ന് ഇയാള്‍ പെണ്‍കുട്ടിയെ തന്റെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയത്. പെണ്‍കുട്ടിക്ക് ധരിക്കാന്‍ വസ്ത്രങ്ങള്‍ നല്‍കിയ ശേഷം കുല്‍ക്കര്‍ണി ഫോട്ടോയെടുത്തു.

തുടര്‍ന്ന് ഒരു ബിക്കിനിയെടുത്ത് പെണ്‍കുട്ടിക്ക് നല്‍കി. ശേഷം ബിക്കിനി ധരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് ധരിച്ചു. തുടര്‍ന്ന് ഇയാള്‍ 17 കാരിയുടെ ചിത്രങ്ങള്‍ പകര്‍ത്തി. സംഭവത്തിന് ശേഷം യുവതി വീട്ടിലെത്തി വിവരം അമ്മയോട് പറഞ്ഞു. തുടര്‍ന്ന് അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Exit mobile version