ആദ്യം എച്ച്‌ഐവി പോസ്റ്റീവ്; വിവരമറിഞ്ഞ് അബോധാവസ്ഥയിലായ 22കാരി മരിച്ചു, പിന്നാലെ നെഗറ്റീവെന്ന് റിപ്പോര്‍ട്ട്

ചൊവ്വാഴ്ചയാണ് 22 കാരിയും വിവാഹിതയുമായ യുവതി മരിച്ചത്.

ചണ്ഡീഗഢ്: എച്ച്‌ഐവി പോസിറ്റീവാണെന്ന് അറിഞ്ഞപ്പാടെ അബോധാവസ്ഥയിലായ 22കാരി മരിച്ചു. സ്വകാര്യ ആശുപത്രിയിലാണ് പരിശോധന നടത്തിയത്. എന്നാല്‍ ആ ഫലം തെറ്റാണെന്ന് അറിഞ്ഞത് സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ്. ചൊവ്വാഴ്ചയാണ് 22 കാരിയും വിവാഹിതയുമായ യുവതി മരിച്ചത്.

ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധന നടത്തുകയായിരുന്നു. ഇതിലാണ് പോസ്റ്റീവ് ആയ എച്ച്‌ഐവി നെഗറ്റീവ് ആയത്. പരിശോധനയില്‍ എച്ച്‌ഐവി പോസിറ്റീവാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് യുവതി മാനസികമായി തകര്‍ന്നിരുന്നു. ഏറെ വൈകാതെ അബോധവസ്ഥയിലാവുകയും ചെയ്തു. ഇതേ തുടര്‍ന്ന് യുവതി വിദഗ്ധ ചികിത്സയിലായിരുന്നു.

എച്ച്‌ഐവി ബാധിച്ചിട്ടില്ലെന്ന വിവരം അറിയും മുന്‍പേ യുവതി കോമയിലായി. ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരാണ് വിഷയം നിയമസഭയില്‍ ഉയര്‍ത്തിയത്. സംഭവത്തില്‍ ഹിമാചല്‍ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടാഴ്ചക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Exit mobile version