മകളുടെ അശ്ലീല വീഡിയോ കണ്ട് ദേഷ്യപ്പെട്ട പിതാവിനെതിരെ മകള്‍ പോലീസില്‍ പരാതി നല്‍കി

റാഞ്ചി: സുഹൃത്തിനൊപ്പമുള്ള മകളുടെ അശ്ലീല വീഡിയോ കണ്ട് ദേഷ്യപ്പെട്ട പിതാവിനെതിരെ
മകള്‍ പോലീസില്‍ പരാതി നല്‍കി. മകളുടെ മൊബൈല്‍ ഫോണ്‍ അച്ഛന്റെ കൈയ്യില്‍ കിട്ടിയപ്പോഴാണ് വീഡിയോ പിതാവിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

റാഞ്ചിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചിത്രീകരിച്ചതായിരുന്നു വീഡിയോ. ഫോണ്‍ കേടായതിനെതുടര്‍ന്ന് നന്നാക്കാന്‍ പിതാവിന്റെ കൈയ്യില്‍ കൊടുത്തു. ഈ സമയത്താണ് മകളുടെ അശ്ലീല വീഡിയോ പിതാവ് കണ്ടത്. ഇതോടെ കോപിതനായ പിതാവ് വീട്ടില്‍ വന്ന് മകളോട് ദേഷ്യപ്പെട്ടു. പിന്നീട് മകള്‍ക്ക് നേരെ പുറത്ത് പോവുന്നതിനും, ഫോണ്‍ ഉപയോഗിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി.

ഇത് തുടര്‍ന്നപ്പോഴാണ് പെണ്‍കുട്ടി പരാതിയുമായി സ്റ്റേഷനില്‍ എത്തിയത്. പിതാവ് മാനസ്സികമായി പീഡിപ്പിക്കുന്നുവെന്നാണ് ആദ്യം പരാതി നല്‍കിയത്. പരാതി എഴുതി നല്‍കാന്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ആവശ്യപ്പെട്ടു. അപ്പോള്‍ പോലീസ് സ്റ്റേഷന്‍ വിട്ടുപോയ പെണ്‍കുട്ടി പിന്നീടെത്തി പരാതി നല്‍കുകയായിരുന്നു.

Exit mobile version