കേന്ദ്ര സര്‍ക്കാരിന്റെ പല കാര്യത്തിനോടും വിയോജിക്കുന്നു; പക്ഷേ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്, ഇതില്‍ വിദേശ രാജ്യം ഇടപെടേണ്ട കാര്യമില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് ജമ്മു കാശ്മീര്‍ വിഷയമെന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ വിഷയത്തില്‍ പാകിസ്താന്‍ എന്നല്ല ഒരു രാജ്യവും ഇടപെടേണ്ട കാര്യമില്ലെന്ന് രാഹുല്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ പല കാര്യത്തിലും ഞാന്‍ വിയോജിപ്പ് പ്രകടിപ്പിക്കാറുണ്ട്. പക്ഷെ ഈ കാര്യത്തില്‍ ഒരു വിദേശ രാജ്യവും ഇടപെടേണ്ട ആവശ്യം ഇല്ല. കാശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. പാകിസ്താന്‍ എന്നല്ല ഒരു വിദേശ്യ രാജ്യത്തിനും ഈ കാര്യത്തില്‍ ഇവിടെ സ്ഥാനമില്ല.

ജമ്മു കാശ്മീരില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. അതിന്റെ പ്രധാന കാരണം പാകിസ്താന്‍ തന്നെയാണെന്ന് രാഹുല്‍ പറഞ്ഞു. പാക്കിസ്ഥാന്‍ ലോകത്താകമാനം ഭീകരവാദം പരത്തുന്ന പ്രധാനികളാണെന്നും രാഹുല്‍ പറഞ്ഞു.

Exit mobile version