സ്ത്രീയുടെ വയറ്റില്‍ ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളും, ഇരുമ്പാണികളും സേഫ്റ്റി പിന്നുകളും! കണ്ണു തള്ളി ഡോക്ടര്‍മാര്‍

ഒന്നരക്കിലോയിലധികം തൂക്കം വരുന്ന വസ്തുക്കളാണ് ശസ്ത്രക്രിയയിലൂടെ ലഭിച്ചത്.

അഹമ്മദാബാദ്: മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍. ആഭരണങ്ങള്‍ക്ക് പുറമെ സേഫ്റ്റി പിന്നികളും, നട്ടുകളും ബോള്‍ട്ടുകളും, സേഫ്റ്റി പിന്നികളുമാണ് കണ്ടെത്തിയത്. താലിമാല, സ്വര്‍ണ്ണത്തിലും പിച്ചളയിലും പണിത വളകള്‍, മോതിരങ്ങള്‍ എന്നിവ ഉള്‍പ്പടെയാണ് ഇവരുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുള്ളത്.

ഒന്നരക്കിലോയിലധികം തൂക്കം വരുന്ന വസ്തുക്കളാണ് ശസ്ത്രക്രിയയിലൂടെ ലഭിച്ചത്. അക്യുഫാജിയ എന്ന രോഗാവസ്ഥയുള്ള സ്ത്രീ ഇവയൊക്കെയും വിഴുങ്ങിയതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നതായിരുന്നു ശസ്ത്രക്രിയ. തെരുവില്‍ അലഞ്ഞുതിരിയുകയായിരുന്ന സ്ത്രീയെ ആരൊക്കെയോ ചേര്‍ന്ന് മാനസികരോഗാശുപതിയിലാക്കിയതാണ്.

അവിടെ വച്ച് വയറുവേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് സിവില്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നതും പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചതും. നാല്‍പത് വയസിലധികം പ്രായം തോന്നുന്ന സ്ത്രീ മഹാരാഷ്ട്ര സ്വദേശിയാണെന്നാണ് പറയുന്നത്. ഇവരുടെ ബന്ധുക്കള്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് ആശുപത്രി അധികൃതര്‍.

Exit mobile version