ഓർഡർ ചെയ്തത് പലവ്യഞ്ജനങ്ങള്‍; വീട്ടിലെത്തിയ ബോക്സില്‍ ഉണ്ടായിരുന്നത് മൂര്‍ഖന്‍ പാമ്പ്

ഒഡിഷ; പലവ്യഞ്ജനങ്ങള്‍ ഓഡര്‍ ചെയ്യതയാള്‍ക്ക് വീട്ടില്‍ എത്തിയത് മൂര്‍ഖന്‍ പാമ്പ്. മയൂര്‍ഭഞ്ചിലെ റായ്രംഗ്പുര്‍ സ്വദേശിയായ മൃത്യു കുമാര്‍ ആണ് വിജയവാഡയില്‍ നിന്നു പലവ്യഞ്ജനങ്ങള്‍ ഓഡര്‍ ചെയ്തത്.

ഒഡിഷയിലെ മയൂര്‍ഭഞ്ചിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വീട്ടിലെത്തിയ ബോക്സില്‍ നിന്നും അഞ്ചരയടിയോളം നീളമുള്ള മൂര്‍ഖനാണ് ഉണ്ടായിരുന്നത്. ബോക്സില്‍ ഒരു ദ്വാരമുണ്ടായിരുന്നു. ഇതിലൂടെ എലി ബോക്‌സില്‍ കയറി പറ്റിയിരുന്നു. ഇതിന്റെ പിന്നാലെ തന്നെയാവും ഇവിടെ പാമ്പും എത്തപ്പെട്ടത് എന്നാണ് നിഗമനം. ബോക്സില്‍ സാധനങ്ങള്‍ക്കൊപ്പം മൂര്‍ഖനും പതുങ്ങികിടക്കുകയായിരുന്നു.

ബോക്സില്‍ പാമ്പിനെ കണ്ട മൃത്യു ഉടനെ പാമ്പു പിടിത്തക്കാരെ വിവരം അറിയിച്ചു. വിദഗ്ധരെത്തി പാമ്പിനെ പിടിച്ച് അകലെയുള്ള വനത്തിലേക്ക് വിട്ടയച്ചു.

Exit mobile version