‘നരേന്ദ്ര മോഡിയെ ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണ്’; മോഡിയെ പ്രകീര്‍ത്തിച്ച് ജയറാം രമേശിന് പിന്നാലെ അഭിഷേക് സിങ്‌വിയും

ക്തിയധിഷ്ടിതമായല്ല പകരം വിഷയാധിഷ്ടിതമായാവണം വിമര്‍ശനങ്ങളെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്

ന്യൂഡല്‍ഹി: ജയറാം രമേശിന് പിന്നാലെ നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ച് മറ്റൊരു കോണ്‍ഗ്രസ് നേതാവ് കൂടി രംഗത്ത്. അഭിഷേക് സിങ്‌വിയാണ് മോഡിയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണ്. വ്യക്തിയധിഷ്ടിതമായല്ല പകരം വിഷയാധിഷ്ടിതമായാവണം വിമര്‍ശനങ്ങളെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

‘പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പൈശാചികനായി ചിത്രീകരിക്കുന്നത് തെറ്റാണ്. അദ്ദേഹം പ്രധാനമന്ത്രി ആണെന്നതുകൊണ്ടല്ല. പകരം ഒരേ രീതിയില്‍ എതിര്‍ക്കുന്നത് അദ്ദേഹത്തിന് വലിയ ഗുണകരമാവുകയേ ഉള്ളു. വ്യക്തിയധിഷ്ടിതമല്ല പകരം വിഷയാധിഷ്ടിതമായാവണം വിമര്‍ശനങ്ങള്‍’. ഉജ്ജ്വല സ്‌കീം പോലുള്ളവ നല്ല പ്രവര്‍ത്തിയാണ്’ എന്നാണ് അഭിഷേക് സിങ്‌വി ട്വിറ്ററില്‍ കുറിച്ചത്.

നേരത്തേ മോഡിയെ ആവശ്യമില്ലാതെ വിമര്‍ശിക്കുന്നത് എല്ലായ്പ്പോഴും ഗുണം ചെയ്യില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് പറഞ്ഞിരുന്നു. മോഡി ചെയ്ത കാര്യങ്ങള്‍ നമ്മള്‍ അംഗീകരിക്കാനുള്ള സമയം ആയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയനിരീക്ഷകനായ കപില്‍ സതീഷ് കൊമ്മിറെഡ്ഡിയുടെ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവേയാണ് ജയറാം രമേഷ് ഇത്തരത്തില്‍ പ്രതികരിച്ചത്. മോഡി സംസാരിക്കുന്നത് ജനങ്ങളുമായി ഇണങ്ങിച്ചേരുന്ന ഭാഷയിലാണെന്നും ഭൂതകാലത്ത് ആരും ചെയ്യാതിരുന്നതും ജനങ്ങള്‍ അംഗീകരിക്കുന്നതുമായ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ഇതിനോടകം ചെയ്തെന്ന കാര്യം നമ്മള്‍ ഇനിയും തിരിച്ചറിഞ്ഞില്ലെങ്കില്‍ മോഡിയെ നേരിടാന്‍ നമുക്ക് കഴിയുകയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Exit mobile version