‘ഇത് ബുദ്ധിമുട്ടേറിയ കാലമാണ്, സര്‍ക്കാര്‍ നികുതി ഇളവ് ചെയ്ത് സഹായിക്കണം’; മാരുതി സുസുകി എംഡി കെനികി അയുകവ

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന വിപണിയെ കൂടുതല്‍ ശക്തമാക്കുവാന്‍ സര്‍ക്കാര്‍ സഹായം വേണമെന്ന് മാരുതി സുസുകി എംഡി കെനികി അയുകവ. മാരുതി സുസുകി എംപിവി എക്‌സ്എല്‍6 ന്റെ ലോഞ്ചിംഗിനിടയിലാണ് എംഡി ഇത്തരത്തില്‍ പറഞ്ഞത്.

‘ഇത് വളരെ ബുദ്ധിമുട്ടേറിയ കാലമാണ്. കഴിഞ്ഞ കാലങ്ങളില്‍ നികുതി ഇളവ് വളരെയേറെ സഹായിച്ചിരുന്നു. സര്‍ക്കാര്‍ അത്തരത്തില്‍ ഒരു തീരുമാനം എടുത്താല്‍ അത് വളരെയേറെ ഉപകാരപ്രദമാകും. ഞങ്ങളുടെ ഭാഗത്ത് നിന്നും പരിശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്’ എന്നാണ് അയുകവ പറഞ്ഞത്.

നിലവില്‍ 28 ശതമാനമുള്ള ജിഎസ്ടി 18 ശതമാനമാക്കി കുറയ്ക്കണമെന്നാണ് വാഹനനിര്‍മ്മാതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ജൂലൈയില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വിപണിയില്‍ 31 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

Exit mobile version