ജീപ്പിന്റെ മുന്‍സീറ്റിലിരിക്കണം; പെരുവഴിയില്‍ തല്ലുകൂടി ഉത്തര്‍പ്രദേശിലെ നിയമപാലകര്‍, വൈറലായി വീഡിയോ

ആദ്യം മുന്‍സീറ്റില്‍ ഇരിക്കണമെന്ന് പറഞ്ഞ് വാക്ക് തര്‍ക്കമാണ് ഉണ്ടായത്.

ലഖ്‌നൗ: ജീപ്പിന്റെ മുന്‍സീറ്റില്‍ ഇരിക്കുവാന്‍ വേണ്ടി പെരുവഴിയില്‍ കിടന്ന് തല്ലു കൂടി പോലീസ് ഉദ്യോഗസ്ഥര്‍. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരാണ് നിസാര കാരണത്തിന്റെ പേരില്‍ തമ്മില്‍ തല്ലിയത്, സംഭവത്തിന്റെ വീഡിയോ ഇതിനോടം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു.

ആദ്യം മുന്‍സീറ്റില്‍ ഇരിക്കണമെന്ന് പറഞ്ഞ് വാക്ക് തര്‍ക്കമാണ് ഉണ്ടായത്. എന്നാല്‍ പിന്നീട് വാക്ക് തര്‍ക്കം കൈയ്യാങ്കളിയിലേയ്ക്ക് മാറുകയായിരുന്നു. പട്രോളിംഗിന് പോകുന്ന കാറിന്റെ മുന്‍സീറ്റിലിരിക്കാന്‍ വേണ്ടിയാണ് ഇരുവരും തമ്മില്‍ തല്ലിയത്. രാജേഷ് സിംഗ്, സുനില്‍ കുമാര്‍ എന്നിവരാണ് പരസ്പരം ആക്രമിച്ചത്. ബിത്തൂര്‍ ജില്ലയിലാണ് സംഭവം. റോഡിന് സമീപത്ത് വാഹനം നിര്‍ത്തിയിട്ടാണ് പോലീസുകാര്‍ ഏറ്റമുട്ടിയത്.

Exit mobile version