രാമക്ഷേത്ര നിര്‍മ്മാണത്തിനായി സ്വര്‍ണ്ണക്കട്ടി നല്‍കി മുഗള്‍ രാജകുടുംബത്തിലെ പിന്‍ഗാമി

ഭൂമി തിരികെ ലഭിക്കാനായി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

ലഖ്‌നൗ: രാമക്ഷേത്ര നിര്‍മ്മാണത്തിനായി സ്വര്‍ണ്ണക്കട്ടി നല്‍കി മുഗള്‍ രാജകുടുംബത്തിലെ പിന്‍ഗാമി. പ്രിന്‍സ് ഹബീബുദിന്‍ ടുസി എന്ന വ്യക്തിയാണ് ക്ഷേത്ര നിര്‍മ്മാണത്തിനായി സ്വര്‍ണ്ണക്കട്ടി നല്‍കിയത്. ബാബറി മസ്ജിദ് നിര്‍മ്മിച്ച സ്ഥലവും രാം ജന്മഭൂമിയെന്ന് അറിയപ്പെടുന്ന സ്ഥലവും തന്റേതാണെന്നും ഇദ്ദേഹം അവകാശപ്പെടുന്നുണ്ട്.

സുപ്രീംകോടതി തനിക്ക് ഈ ഭൂമി തിരികെ നല്‍കുകയാണെങ്കില്‍ മുഴുവന്‍ ഭൂമിയും രാമക്ഷേത്രം പണിയാനായി നല്‍കുമെന്നും ഹബീബുദീന്‍ പ്രഖ്യാപിച്ചു. ഭൂമി തിരികെ ലഭിക്കാനായി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

എന്നാല്‍ കോടതി അത് ഇതുവരെ പരിഗണയ്ക്ക് എടുത്തിട്ടില്ല. അയോധ്യയിലെ ഭൂമിയുടെ അവകാശികളെന്ന് പറയുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അത് തെളിയിക്കാനുള്ള തെളിവുകള്‍ ഒന്നുമില്ല. എന്നാല്‍ ഈ ഭൂമി മുഗള്‍ രാജാക്കന്മാരുടേതാണെന്നും തെളിയിക്കാന്‍ തന്റെ പക്കല്‍ രേഖകളുണ്ടെന്നും ഹബീബുദീന്‍ അവകാശപ്പെടുന്നുണ്ട്.

Exit mobile version