ബീഫ് വിഭവങ്ങള്‍ വില്‍പ്പന നടത്തിയ മലയാളിയുടെ ഹോട്ടല്‍ അടപ്പിച്ചു

ഗുരുഗ്രാം; ഹരിയാനയില്‍ ബീഫ് വിഭവങ്ങള്‍ വില്‍പ്പന നടത്തിയ മലയാളിയുടെ ഹോട്ടല്‍ അടപ്പിച്ചു. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അലിയുടെ ഹോട്ടലാണ് അടപ്പിച്ചത്. കെട്ടിട ഉടമ മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് കടയടപ്പിച്ചത്.

ഒരു വര്‍ഷം മുമ്പാണ് ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്‌സ് റോഡില്‍ കേരള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി അലി ഹോട്ടല്‍ തുടങ്ങിയത്. ബീഫ് വിഭവങ്ങള്‍ വില്‍ക്കുന്നുണ്ടെന്നറിഞ്ഞ് റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളെത്തി കടയടയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

ബീഫ് വില്‍പ്പന നടത്തിയതിന് കട അടയ്ക്കണുമെന്നും ഇല്ലെങ്കില്‍ ഹോട്ടല്‍ കത്തിച്ചുകളയുമെന്നും ഭീഷണിപ്പെടുത്തി. സമാനമായ സംഭവങ്ങളാല്‍ മുമ്പും അലിയുടെ സൗത്ത് ഡല്‍ഹിയിലുള്ള ഹോട്ടലിന് നേരെ പ്രശ്‌നമുണ്ടാക്കിയിരുന്നു.

Exit mobile version