മീ ടൂ ക്യാംപെയിന്‍..! തനുശ്രീ ദത്തയുടെ പീഡനാരോപണങ്ങളില്‍ മൂന്ന് പേര്‍ക്ക് വനിതാ കമ്മീഷന്റെ കത്ത്; പത്ത് ദിവസത്തിനകം മറുപടി നല്‍കാന്‍ ഉത്തരവ്

മുംബൈ: സ്ത്രീകള്‍ക്ക് ഏറെ ശക്തി പകര്‍ന്ന മീ ടൂ ക്യാംപെയിനില്‍ ബോളിവുഡ് നടി തനുശ്രീ ദത്ത ഉന്നയിച്ച പീഡനാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് പേര്‍ക്ക് വനിതാ കമ്മീഷന്‍ കത്തയച്ചു. നടന്‍ നാനാ പടേക്കര്‍, കൊറിയോഗ്രഫര്‍ ഗണേഷ് ആചാര്യ, നിര്‍മാതാവ് സമീര്‍ സിദ്ദിഖ്, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ക്കാണ് നോട്ടീസയച്ചത്.

പത്ത് ദിവസത്തിനകം മറുപടി നല്‍കാനാണ് കമ്മീഷന്‍ ആരോപണവിധേയരോട് ആവശ്യപ്പെട്ടതെന്ന് ചെയര്‍പേഴ്‌സണ്‍ വിജയ രത്‌നാകര്‍ പറഞ്ഞു. അതുകൂടാതെ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് നടി ഓഷിവാര പോലീസില്‍ പരാതി നല്‍കിയത്.

ഇതിനു പുറമേ സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു സംഘടന തുടങ്ങുന്നതിനെപ്പറ്റിയും നിര്‍മാതാക്കളുടെ കൂട്ടായ്മയോട് ആവശ്യപ്പെട്ടതായി ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

തനുശ്രീയുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് നാനാ പടേക്കര്‍ ആവര്‍ത്തിക്കുന്ന സാഹചര്യമാണ് നിലവില്‍.

Exit mobile version