ചത്തീസ്ഗഢില്‍ കോണ്‍ഗ്രസിനു കാലിടറുന്നു; രാജി വെച്ച സംസ്ഥാന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു

അടുത്തടുത്ത മാസങ്ങളായി രണ്ടാമത്തെ നേതാവാണ് കോണ്‍ഗ്രസില്‍ നിന്ന് രാജി വയ്ക്കുന്നത്.

ചത്തീസ്ഗഢ്; ചത്തീസ്ഗഢില്‍ കോണ്‍ഗ്രസിനു കാലിടറിക്കൊണ്ടിരിക്കുന്നു. ഇന്നലെ രാജി വെച്ച മുന്‍സംസ്ഥാന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഗണറാം സഹു ബിജെപിയില്‍ ചേര്‍ന്നു. ബിജെപി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാനിധ്യത്തിലാണ് ഗണറാം ബിജെപി അംഗത്വം എടുത്തത്.

‘ഞാന്‍ ഒരു കോണ്‍ഗ്രസുകാരനാണ് എന്നാല്‍ പാര്‍ട്ടിയില്‍ വേണ്ട പരിഗണന എനിക്ക് ലഭിക്കുന്നില്ല. പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എന്നെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മാനസികന പീഡനം കൊണ്ട് പാര്‍ട്ടിയില്‍ നിന്ന് രാജി വയ്ക്കുന്നു എന്നായിരുന്നു ഗണറാം ഇന്നലെ നല്‍കിയ രാജിക്കത്തില്‍ പറയുന്നത്.’

ചത്തീസ്ഗഢില്‍ അടുത്തടുത്ത മാസങ്ങളായി രണ്ടാമത്തെ നേതാവാണ് കോണ്‍ഗ്രസില്‍ നിന്ന് രാജി വയ്ക്കുന്നത്. നേരത്തെ പാലി തനക്കര്‍ എംഎല്‍എയും കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റുമായ രാം ദയാല്‍ ഉയിക്ക് രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ആദിവാസി മേഖലകളില്‍ സ്വാധീനമുള്ള രാം ദയാല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു.

രണ്ടാം ഘട്ട് വോട്ടെടുപ്പിന് മുന്നേ വൈസ് പ്രസിഡന്റ് ഗണറാം സഹു കൂടി ബിജെപി പാളയത്തില്‍ എത്തിയത് ഛത്തിസ്ഗഢില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായെക്കാം.

Exit mobile version