ജമ്മുകാശ്മീരില്‍ പലായനം തുടരുന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റ് നിരക്ക് കുറച്ച് എയര്‍ ഇന്ത്യ

ശ്രീനഗര്‍: ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജമ്മുകാശ്മീരില്‍ പലായനം തുടരുന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റ് നിരക്ക് കുറച്ച് എയര്‍ ഇന്ത്യ.

കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജമ്മുകാശ്മീരില്‍ പലായനം തുടരുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ നടപടി. ആഗസ്റ്റ് 15വരെ ശ്രീനഗറിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ വിമാന ടിക്കറ്റ് നിരക്ക് 9500ല്‍ നിന്നും 7000ത്തോളമാക്കിയാണ് കുറച്ചിരിക്കുന്നത്.

അമര്‍നാഥ് തീര്‍ഥാടനപാതയില്‍ പാക് നിര്‍മ്മിത കുഴിബോംബുകളടക്കം അത്യാധുനിക ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്. കാശ്മീര്‍ താഴ്‌വരയിലും അമര്‍നാഥ് തീര്‍ഥാടനപാതയിലും താമസിക്കുന്നവര്‍ എത്രയും പെട്ടെന്ന് കാശ്മീര്‍ വിടണമെന്നും നിര്‍ദേശം നല്‍കി.

Exit mobile version