ഇന്‍ഡിഗോയുടെ തലപ്പത്ത് തമ്മില്‍ തര്‍ക്കം; ബോര്‍ഡ് അംഗ സംഖ്യ ഉയര്‍ത്തി

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ബോര്‍ഡ് അംഗങ്ങളുടെ എണ്ണം 10 ആയി വര്‍ധിപ്പിച്ചു. ഇന്‍ഡിഗോ എയര്‍ലൈനിന്റെ മാതൃ കമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷനാണ് ഇന്‍ഡിഗോയുടെ ബോര്‍ഡ് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചത്.

ഇന്‍ഡിഗോയുടെ നടത്തിപ്പുകാരായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ഉടമകളായ രാഹുല്‍ ഭാട്ടിയയും, രാകേഷ് ഗാങ്വാളും തമ്മിലുള്ള തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഇന്‍ഡിഗോ ബോര്‍ഡില്‍ പുതിയതായി നാല് സ്വതന്ത്ര ഡയറക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തിയാണ് വികസിപ്പിച്ചത്. ജൂലൈയില്‍ നടന്ന ബോര്‍ഡ് മീറ്റിംഗിനിടെയാണ് ബോര്‍ഡിന്റെ അംഗ സംഖ്യ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

Exit mobile version