ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിനിടയില്‍ കുടുങ്ങി വിദ്യര്‍ത്ഥി മരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പം ബംഗളൂരുവിലേക്ക് ടൂര്‍ പോകുമ്പോഴാണ് സംഭവം

ഹൊസൂര്‍: ഹൊസൂറില്‍ ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിനിടയില്‍ കുടുങ്ങി വിദ്യര്‍ത്ഥി മരിച്ചു. മലപ്പുറം കൊണ്ടോട്ടി ചിറയില്‍ മുക്കൂട്‌സ്വദേശി കുന്നുമ്മല്‍ പുളിക്കത്തൊടി ഹമീദിന്റെമകന്‍ മുഹമ്മദ് ഇര്‍ഷാദ്(19) ആണ്മരിച്ചത്.

ഇന്ന് രാവിലെ ആറോടെ തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയിലെ ഹൊസൂര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ബംഗളൂരുവിലേക്ക് ടൂര്‍ പോകുമ്പോഴാണ് സംഭവം. കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്സ്പ്രസ് പ്ലാറ്റ് ഫോമില്‍ എത്തിയപ്പോള്‍ വിദ്യാര്‍ത്ഥി ചായ വാങ്ങാന്‍ പുറത്തിറങ്ങി.

അതേസമയം ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ ഓടിയെത്തിയ മുഹമ്മദ് ഇര്‍ഷാദ് ട്രെയിനില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ സുഹൃത്തുക്കള്‍ വാതില്‍ക്കല്‍ നിന്ന് കൈകൊടുത്തു.

ട്രെയിനിന് വേഗം കൂടിയതോടെ കാല്‍വഴുതി ഇര്‍ഷാദ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീഴുകയായിരുന്നു.സംഭവസ്ഥലത്തു വെച്ചുതന്നെ മരണം സംഭവിച്ചു.

Exit mobile version