ന്യൂ ഡല്‍ഹി: 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍ ബിജെപി നേടിയ വന്‍ വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച വേളയിലാണ് അദ്ദേഹം ജനങ്ങള്‍ക്ക് നന്ദി അറിയിച്ചത്.
ഇന്ന് ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ ഇന്ത്യയ്ക്കായി നിലകൊണ്ടു. ജനങ്ങളും ജനാധിപത്യവുമാണ് തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജയികള്‍. രണ്ട് ജാതികള്‍ മാത്രമെ മുമ്പോട്ടുള്ള യാത്രയില്‍ ഇന്ത്യയില്‍ ഉണ്ടാവൂ. 2022-ഓടെ ഇന്ത്യ അതിശക്തമായ രാജ്യമായി വളരും. രാജ്യത്തിനു വേണ്ടി ജീവന്‍ ബലികഴിച്ചവരുടെ കൂടി വിജയമാണ് ഇതെന്നും മോഡി പറഞ്ഞു.
പുതിയ ഭാരതത്തിനു വേണ്ടി വോട്ടു ചോദിച്ച തന്നെ ജനം ഇരു കയ്യും നീട്ടി സ്വീകരിച്ചു. അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയില്‍ അഴിമതി ആരോപണം ഉണ്ടായില്ലെന്ന് മോഡി വ്യക്തമാക്കി.
