താനൂരില്‍ കാറിനുള്ളില്‍ ആയുധങ്ങള്‍ കണ്ടെത്തി; ദുരൂഹത

നാനോ കാറില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. ഇന്ന് രാവിലെയാണ് തീരപ്രദേശത്ത് കെഎല്‍ 46 എല്‍ 5568 രജിസ്ട്രേഷനിലുള്ള നാനോ കാര്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്

മലപ്പുറം: താനൂരില്‍ ചീരാന്‍ കടപ്പുറത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ വാഹനത്തില്‍ നിന്ന് മാരക ആയുധങ്ങള്‍ കണ്ടെടുത്തു. നാനോ കാറില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. ഇന്ന് രാവിലെയാണ് തീരപ്രദേശത്ത് കെഎല്‍ 46 എല്‍ 5568 രജിസ്ട്രേഷനിലുള്ള നാനോ കാര്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്.

സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് കാറില്‍ നിന്ന് വാള്‍ ഉള്‍പ്പടെയുള്ള മാരക ആയുധങ്ങള്‍ കണ്ടെടുത്തു. കഴിഞ്ഞ ഏതാനും ദിവസമായി തീരപ്രദേശങ്ങളില്‍ നിര്‍ത്തിയിട്ട സാഹചര്യത്തില്‍ ആയിരുന്ന കാര്‍.

എസ്ഐയുടെ നേതൃത്വത്തില്‍ കാറും ആയുധങ്ങളും കസ്റ്റഡിയിലെടുത്തു. രണ്ട് വാള്‍, സ്റ്റീല്‍ റോഡുകള്‍ എന്നിവയാണ് പോലീസ് കണ്ടെടുത്തത്.

Exit mobile version