പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചോ? തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കുന്നു

തെരഞ്ഞെടുപ്പു കമ്മീഷനുള്ളില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് പാനല്‍ രൂപികരിക്കാന്‍ തീരുമാനിച്ചത്

ന്യൂഡല്‍ഹി: ഇന്നലെ ഉച്ചയോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി ഇന്ത്യ പരീക്ഷിച്ച കാര്യം ജനങ്ങളെ മാധ്യമങ്ങള്‍ വഴി പ്രധാനമന്ത്രി നേരിട്ട് അറിയിച്ചിരുന്നു. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കുന്നു.

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് അന്വേഷിക്കാനായി ഓഫീസര്‍മാരുടെ പാനലിന് രൂപം നല്‍കും. തെരഞ്ഞെടുപ്പു കമ്മീഷനുള്ളില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് പാനല്‍ രൂപികരിക്കാന്‍ തീരുമാനിച്ചത്.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസംഗത്തെപ്പറ്റി കമ്മീഷന്‍ വിശദമായി പരിശോധിക്കും. രാഷ്ട്രീയമായി നേട്ടം ഉണ്ടാക്കുന്നതിനാണ് നരേന്ദ്ര മോഡി ഇങ്ങനെ ചെയ്തതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

Exit mobile version