ആദ്യവിവാഹ ബന്ധം നിലനില്‍ക്കെ രണ്ടാമത് വിവാഹം കഴിച്ച യുവതിയ്ക്ക് ശിക്ഷ; സംഭവം കോഴിക്കോട്

ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി ആദ്യഭര്‍ത്താവായ പരാതിക്കാരന് നല്‍കാനും ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി നിര്‍ദേശിച്ചു

കോഴിക്കോട്: വിവാഹ മോചനം നേടാതെ രണ്ടാം വിവാഹം കഴിച്ച യുവതി കുറ്റക്കാരിയെന്ന് കോടതി ശരിവെച്ചു. തിരുവണ്ണൂര്‍നട താഴെ മണ്ടടത്ത് പറമ്പ് എംടി ഷമീനയെയാണ് (26) മൂന്ന് കൊല്ലം നല്ലനടപ്പിന് കോടതി ശിക്ഷിച്ചത്.

ആദ്യഭര്‍ത്താവ് അബ്ദുല്‍ സാലിഹ് നല്‍കിയ പരാതിയിലാണ് കോടതി ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി ആദ്യഭര്‍ത്താവായ പരാതിക്കാരന് നല്‍കാനും ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി നിര്‍ദേശിച്ചു.

കോടതി ചെലവിനത്തില്‍ പതിനായിരം രൂപ നല്‍കാനും വിധിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 494 പ്രകാരം കുറ്റമാണെന്നായിരുന്നു പരാതിക്കാരന്റെ വാദം.

Exit mobile version