ഡല്‍ഹി ഹോട്ടല്‍ തീപിടുത്തം; മരിച്ച മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കരോള്‍ ബാഗിലെ ഹോട്ടല്‍ അര്‍പിത് പാലസില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് ഹോട്ടലില്‍ തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം

ഡല്‍ഹി: ഡല്‍ഹിയില്‍ ഹോട്ടല്‍ തീപിടിത്തത്തില്‍ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇത് സംബന്ധിച്ച് എയര്‍ഇന്ത്യയുമായി ചര്‍ച്ച നടത്തിയെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി ട്വന്റി ഫോറിനോട് പറഞ്ഞു.

കരോള്‍ ബാഗിലെ ഹോട്ടല്‍ അര്‍പിത് പാലസില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് ഹോട്ടലില്‍ തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മലയാളികള്‍ ഉള്‍പ്പെടെ 17 പേരാണ് തീപിടിത്തത്തില്‍ കൊല്ലപ്പെട്ടത്. 66 പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.

Exit mobile version