കപ്പലില്‍ നിന്ന് കാണാതായ നാവികന് വേണ്ടിയുള്ള തിരച്ചില്‍ ഉപേക്ഷിച്ചു

നാവികനെ കണ്ടെത്തുന്നതിനായി ഇന്ത്യന്‍ നേവിയോടൊപ്പം ജപ്പാന്‍, യുഎസ്. എയര്‍ഫോഴ്സുകളും പങ്കാളിയായിരുന്നു. ഭാര്യ സോനാലി മംഗളൂര്‍ സ്വദേശിനിയാണ്

പാലക്കുന്ന്: കപ്പലില്‍ നിന്ന് കാണാതായ മലയാളി നാവികന് വേണ്ടിയുള്ള തിരച്ചില്‍ ഉപേക്ഷിച്ചു.
തൃക്കണ്ണാട് കുന്നുമ്മലിലെ അമിത് കുമാറിനെയാണ് ഈജിപ്തില്‍ നിന്ന് അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയില്‍)യുമായി ഗള്‍ഫിലേക്ക് പോകുന്നതിനിടെ ഏദന്‍ കടലിടുക്കില്‍ നിന്ന് സ്വര്‍ണകമല്‍ എന്ന കപ്പലില്‍ നിന്ന് കാണാതായത്.

കപ്പലില്‍ ഏബിള്‍ സീമെന്‍(ഏബി) ആയി ജോലിചെയ്തുവരികയായിരുന്നു അമിത് കുമാര്‍ കഴിഞ്ഞ മെയിലാണ് വിവാഹിതനായത്. ശേഷം നാലുമാസം മുന്‍പാണ് വീണ്ടും ജോലിക്ക് കേറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും അമിതിനെ കണ്ടെത്താനാകാത്തതിനാല്‍ കപ്പല്‍ എണ്ണ കയറ്റുമതിക്കായി ഗള്‍ഫിലേക്ക് പുറപ്പെട്ടുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം.

നാവികനെ കണ്ടെത്തുന്നതിനായി ഇന്ത്യന്‍ നേവിയോടൊപ്പം ജപ്പാന്‍, യുഎസ്. എയര്‍ഫോഴ്സുകളും പങ്കാളിയായിരുന്നു. ഭാര്യ സോനാലി മംഗളൂര്‍ സ്വദേശിനിയാണ്.

Exit mobile version