15-ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഇന്ന് അവസാനിക്കും; രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ പ്രവാസികളുടെ പങ്ക് എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് 15 ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം വാരണാസിയില്‍ നടന്നത്

ന്യൂഡല്‍ഹി: വാരണാസിയില്‍ മൂന്ന് ദിവസം നീണ്ട് നിന്ന് പ്രവായി ഭാരതീയ ദിവസ് സമ്മേളനം ഇന്ന് അവസാനിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളില്‍ നിന്നായി 4500 ഓളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ പ്രവാസികളുടെ പങ്ക് എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് 15 ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം വാരണാസിയില്‍ നടന്നത്.

Exit mobile version