പതിവായി കാപ്പി കുടിച്ചാല്‍ ഈ മാരകരോഗങ്ങളെ അകറ്റാം!

തലച്ചോറില്‍ അസാധാരണമായി കൊഴുപ്പടിയുന്നതാണ് പാര്‍ക്കിന്‍സണ്‍സിലേക്കും ലൂയി ബോഡി ഡിമെന്‍ഷ്യയിലേക്കും എത്തിക്കുന്നത്. കാപ്പിയിലടങ്ങിയിരിക്കുന്ന ഇഎച്ച്ടി എന്ന ഘടകം, തലച്ചോറില്‍ കൊഴുപ്പടിയുന്നത് തടയുന്നു

മലയാളികള്‍ക്ക് ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒന്നാണ് കാപ്പി. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പതിവായി കാപ്പി കുടിക്കുന്നതിലൂടെ പല രോഗങ്ങള്‍ അകറ്റാനാകുമെന്നാണ് കണ്ടെത്തല്‍. പാര്‍ക്കിന്‍സണ്‍സ്, ലൂയി ബോഡി ഡിമെന്‍ഷ്യ- എന്നീ അസുഖങ്ങളെ ചെറുക്കാന്‍ പതിവായുള്ള കാപ്പികുടി സഹായിക്കുമെന്നാണ് ന്യൂജഴ്സി സ്റ്റെയ്റ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനം കണ്ടെത്തിയിരിക്കുന്നത്.

തലച്ചോറില്‍ അസാധാരണമായി കൊഴുപ്പടിയുന്നതാണ് പാര്‍ക്കിന്‍സണ്‍സിലേക്കും ലൂയി ബോഡി ഡിമെന്‍ഷ്യയിലേക്കും എത്തിക്കുന്നത്. കാപ്പിയിലടങ്ങിയിരിക്കുന്ന ഇഎച്ച്ടി എന്ന ഘടകം, തലച്ചോറില്‍ കൊഴുപ്പടിയുന്നത് തടയുന്നു. അതേസമയം കാപ്പികുടി അമിതമാകുന്നതും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൂടാതെ കാപ്പി കുടിക്കുന്നതിലൂടെ ഹൃദയാഘാതം ചെറുക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മുതിര്‍ന്നവരിലാണ് കാപ്പിയുടെ ഗുണം ഏറെ പ്രയോജനപ്പെടുന്നതെന്നും ഹൃദയപേശികളുടെ പ്രവര്‍ത്തനം മികച്ചതാക്കാനും കാപ്പി സഹായിക്കും. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന് ഹൃദയപേശികളുടെ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കാനും അതുപോലെ തന്നെ സംരക്ഷണം നല്‍കാനും സാധിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

കാപ്പി മറ്റു ചില രോഗങ്ങള്‍ക്ക് കൂടി പരിഹാരം കാണാം

* കരള്‍ രോഗത്തില്‍ നിന്നു സംരക്ഷണം

കാപ്പി കൂടുതല്‍ കുടിക്കുന്തോറും ലിവര്‍ സിറോസിസ് വരാനുള്ള സാധ്യത കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമിത മദ്യപാനം മൂലമുള്ള കരള്‍ രോഗമായ ലിവര്‍ സിറോസിസ് വരാനുള്ള സാധ്യത22 ശതമാനം കുറയ്ക്കാന്‍ ദിവസവും ഒരു കപ്പ് കാപ്പി കുടിച്ചാല്‍ മതിയത്രെ. ദിവസവും രണ്ടു കപ്പ് കാപ്പി കുടിച്ചാല്‍ രോഗസാധ്യത 43 ശതമാനവും 3 കപ്പ് കുടിച്ചാല്‍ 57 ശതമാനവും നാലു കപ്പ് കാപ്പി കുടിച്ചാല്‍ 65 ശതമാനവും രോഗസാധ്യത കുറയും എന്നും പഠനം പറയുന്നു.

* അല്‍ഷിമേഴ്സ് തടയുന്നു

കാപ്പി കുടി തലച്ചോറിനെ പ്രായമാകലില്‍ നിന്നും സംരക്ഷിക്കുന്നു. കാപ്പി കുടിയും തലച്ചോറിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നടത്തിയ പഠനങ്ങളില്‍ പതിവായി കാപ്പി കുടിക്കുന്നവര്‍ക്ക് അള്‍ഷീമേഴ്സ്, ഡിമന്‍ഷ്യ, സ്മൃതി നാശം ഇവയ്ക്കുള്ള സാധ്യത 16 ശതമാനം കുറവാണെന്നു കണ്ടു.

* വിഷാദം അകറ്റുന്നു

അമ്ബതിനായിരത്തില്‍ പരം സ്ത്രീകളില്‍ നടത്തിയ വിശദമായ ഒരു പഠനത്തില്‍ ഓരോ ആഴ്ചയും കുറഞ്ഞത് ഒരു കപ്പ് കാപ്പി എങ്കിലും കുടിക്കുന്നവര്‍ക്ക് വിഷാദം വരാനുള്ള സാധ്യത 15 ശതമാനം കുറവായിരിക്കുമെന്നു കണ്ടു. ഓരോ ദിവസവും രണ്ടു മുതല്‍ മൂന്നു കപ്പ് കാപ്പി വരെ കുടിക്കുന്നത് വിഷാദ സാധ്യത 20 ശതമാനം കുറയ്ക്കും.

Exit mobile version