രോഗിയെ 2 കിലോമീറ്റര്‍ കമ്പില്‍ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചു; സംഭവം അട്ടപ്പാടിയില്‍

പാലക്കാട് അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ പിന്നോക്ക ആദിവാസി ഊരായ മേലെ ഭൂതയാര്‍ ആണ് സംഭവം.

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ രോഗിയെ രണ്ട് കിലോമീറ്റര്‍ ദൂരം കമ്പില്‍ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചു. പാലക്കാട് അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ പിന്നോക്ക ആദിവാസി ഊരായ മേലെ ഭൂതയാര്‍ ആണ് സംഭവം.

പൂതയാറിലെ മരുതന്‍ ചെല്ലി ദമ്പതികളുടെ 22 വയസ്സുള്ള മകന്‍ സതീശനെയാണ് ബന്ധുക്കള്‍ കമ്പില്‍ കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ വൈകിട്ട് ആറരയ്ക്കാണ് സംഭവം.

ALSO READ തേങ്ങ ചിരവുന്നതിനിടെ ഗ്രൈന്‍ഡറില്‍ ചുരിദാറിന്റെ ഷാള്‍ കുരുങ്ങി കഴുത്തു മുറുകി, 40കാരിക്ക് ദാരുണാന്ത്യം

റോഡിന്റെ വീതി കുറവായതിനാലാണ് ഊരില്‍ വാഹനം എത്താത്തതിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്ന് അവര്‍ പറയുന്നു. രണ്ട് കിലോമീറ്റര്‍ കമ്പില്‍ കെട്ടി ചുമന്ന് കൊണ്ടുവന്നതിനു ശേഷം സതീശനെ ആംബുലന്‍സില്‍ കയറ്റി കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചു.

Exit mobile version