പ്രധാനമന്ത്രി നാളെ ഗുരുവായൂരില്‍! സുരേഷ് ഗോപി മോദിക്ക് സമ്മാനിക്കുക സ്വര്‍ണ തളിക, സമ്മാനം ഒരുങ്ങി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരില്‍ എത്തുമ്പോള്‍ സുരേഷ് ഗോപി സമ്മാനിക്കുക സ്വര്‍ണ തളിക എന്നാണ് റിപ്പോര്‍ട്ട്.

തൃശൂര്‍: സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നാളെ ഗുരുവായൂരില്‍ വെച്ച് നടക്കാനിരിക്കുകയാണ്. പ്രധാനമന്ത്രിയടക്കം പങ്കെടുക്കുന്ന വിവാഹം ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ, മറ്റൊരു വാര്‍ത്ത കൂടി പുറത്തു വരികയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരില്‍ എത്തുമ്പോള്‍ സുരേഷ് ഗോപി സമ്മാനിക്കുക സ്വര്‍ണ തളിക എന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണ കരവിരുതില്‍ വിദഗ്ധനായ അനു അനന്തന്‍ ആണ് സ്വര്‍ണ തളിക നിര്‍മ്മിച്ചത്. തളിക മോദിക്ക് സമ്മാനിക്കുന്നതിന് മുമ്പ് എസ് പി ജി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ടോടെയാണ് കേരളത്തിലെത്തുക. വൈകിട്ട് ആറരയ്ക്ക് നെടുമ്പാശേരിയില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടര്‍ മാര്‍ഗം കൊച്ചിയില്‍ ദക്ഷിണ നാവികാസ്ഥാനത്തെത്തും. തുടര്‍ന്ന് കെ പി സി സി ജംങ്ഷനിലെത്തി റോഡ് ഷോയില്‍ പങ്കെടുക്കും.

രാത്രി 7 നും എട്ടിനും ഇടയ്ക്കാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. കെ പി സി സി ജംഷ്ഷനില്‍ നിന്ന് തുടങ്ങി ഹോസ്പിറ്റല്‍ ജംങ്ഷനിലെത്തി ഗസ്റ്റ് ഹൗസില്‍ എത്തും വിധമാണ് ഒരു കിലോമീറ്റര്‍ റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്.

എറണാകുളം ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങുന്ന പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ ഗുരൂവായൂര്‍ക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം തൃപ്രയാര്‍ ക്ഷേത്രം സന്ദര്‍ശിച്ച് പന്ത്രണ്ട് മണിയോടെ കൊച്ചിയില്‍ തിരിച്ചെത്തി മറ്റു രണ്ട് പരിപാടികളില്‍ കൂടി പങ്കെടുക്കും.

ALSO READ ഹണിമൂൺ യാത്ര 13 മണിക്കൂർ വൈകിയത് പ്രകോപിപ്പിച്ചു; കോപൈലറ്റിനെ ആക്രമിച്ചതിന് അറസ്റ്റിലായ യാത്രക്കാരന്റെ മൊഴി

ഇതിന് ശേഷമാകും ഡല്‍ഹിയിലേക്ക് തിരിക്കുക. പ്രധാനമന്ത്രി എത്തുന്നതോടെ കൊച്ചിയിലും തൃശൂരിലും ഗതാഗത ക്രമീകരണങ്ങളുണ്ടാകും. കൂടാതെ വന്‍ സുരക്ഷ ക്രമീകരണങ്ങളാണ് ഇവിടങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.

Exit mobile version