എണ്ണവിലയിൽ വൻ ഇടിവ്; ബാലരിന് 50 ഡോളറിന് താഴെ

ആഗോള ക്രൂഡ് ഓയിൽ ആവശ്യകതയുടെ ഒരു ശതമാനമാണിത്. എണ്ണവില ഉയർന്നതോടെ യുഎസ് എണ്ണ ശേഖരവും വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്

ദോഹ: രാജ്യന്തര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തുന്നു. 2017 ന് ശേഷ ആദ്യമായാണ് എണ്ണവില ബാരലിന് അൻപത് ഡോളറിനെ താഴെയെത്തുന്നത്. ബാരലിന് 50.50 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയിൽ നിരക്ക്. അടുത്ത വർഷം ആദ്യം മുതൽ ഉൽപാദനം നിയന്ത്രിച്ച് വിലയിടിവ് നിയന്ത്രിക്കാനാണ് ഒപെക് കൂട്ടായ്മയുടെ ശ്രമം
.
പ്രതിദിനം 12 ലക്ഷം ബാരൽ ഉൽപാദനം കുറയ്ക്കാനാണ് ഒപെക് ലക്ഷ്യമിടുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ. ആഗോള ക്രൂഡ് ഓയിൽ ആവശ്യകതയുടെ ഒരു ശതമാനമാണിത്. എണ്ണവില ഉയർന്നതോടെ യുഎസ് എണ്ണ ശേഖരവും വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്. സൗദി ഉൾപ്പെടെയുള്ള ഉൽപാദക രാഷ്ട്രങ്ങളുടെ വിതരണം വർധിക്കുമെന്ന ഭീതിയെത്തുടർന്നാണ് വില വീണ്ടും ഇടിഞ്ഞത്.

Exit mobile version