മാർക്ക് ജിഹാദ്; വർഗീയ ചേരിതിരിവ് ലക്ഷ്യമിട്ടുള്ള പരാമർശമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: കേരളത്തിൽ മാർക്ക് ജിഹാദ് ആണെന്ന ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയുടെ പരാമർശം വിഭ്യാഭ്യാസ മേഖലയെ അടച്ചാക്ഷേപിക്കുന്നതാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു.

അധ്യാപകനായ രാകേഷ് കുമാർ പാണ്ഡെയുടേത് വിഷലിപ്തമായ പ്രസ്താവനയാണ്. വിഷയത്തിൽ കേരളം കേന്ദ്ര സർക്കാറിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വർഗീയമായ വിഭജിക്കുക എന്നത് മാത്രമാണ് വിവാദ പരാമർശത്തിന് പിന്നിൽ. ഇത് ബോധപൂർവ്വമുള്ള പരാമർശമാണ്. ഇടത് പക്ഷ വീക്ഷണത്തോടുള്ള എതിർപ്പാണ് അധ്യാപകന്റെ പ്രസ്താവനയിലൂടെ പുറത്ത് വരുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ കൈപ്പിടിയിലാക്കാൻ കേരളത്തിൽ നിന്നും മാർക് ജിഹാദ് നടക്കുന്നുണ്ടെന്നായിരുന്നു രാകേഷ് കുമാർ പാണ്ഡെയുടെ വിവാദ പ്രസ്്ഥാവന.

Exit mobile version