ഭാര്യയും ഭര്‍ത്താവും തമ്മിലുള്ളതിന് സമാനമായ ബന്ധമാവണം കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും തമ്മില്‍ ഉണ്ടാകേണ്ടത്; മന്‍മോഹന്‍ സിങ്

റിസര്‍വ് ബാങ്കിന്റെ സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും തമ്മിലുള്ള ബന്ധം ഭാര്യയും ഭര്‍ത്താവും തമ്മിലുളള ബന്ധം പോലെയായിരിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിങ്. കേന്ദ്രവും ആര്‍ബിഐയും തമ്മിലുളള ഭിന്നതകള്‍ പരിഹരിക്കണമെന്നും മന്‍മോഹന്‍സിങ് പറഞ്ഞു.

റിസര്‍വ് ബാങ്കിന്റെ സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഊര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശക്തവും സ്വതന്ത്രവുമായ റിസര്‍വ് ബാങ്കാണ് നമുക്കാവശ്യം. ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള മാര്‍ഗം സര്‍ക്കാരും ആര്‍ബിഐയും കണ്ടെത്തുമെന്ന് പ്രത്യാശിക്കുന്നുവെന്നും മന്‍മോഹന്‍ സിങ് കൂട്ടിച്ചേര്‍ത്തു.

Exit mobile version