തല മൊട്ടയടിക്കുമെന്ന് ഉറപ്പിച്ച് അഗസ്തി, ബിജെപി-എല്‍ഡിഎഫ് വോട്ടുകച്ചവടം നടന്നുവെന്നും ആരോപണം

ഇടുക്കി: വെല്ലുവിളി പ്രകാരം തന്റെ തല മൊട്ടയടിക്കുമെന്ന് ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തി. എന്‍ഡിഎയുടെ സാന്നിധ്യം വോട്ടിങ്ങില്‍ ഉണ്ടായില്ല. എല്‍ഡിഎഫ് -എന്‍ഡിഎ വോട്ട് കച്ചവടം വോട്ടിങ്ങില്‍ ഉണ്ടായി എന്നും ഇഎം അഗസ്തി പ്രതികരിച്ചു.

എംഎം മണി ഇരുപതിനായിരം വോട്ടിന് ജയിച്ചാല്‍ താന്‍ തന്റെ തല മൊട്ട അടിക്കുമെന്ന് ഇഎം അഗസ്തി വെല്ലുവിളിച്ചിരുന്നു. മന്ത്രി എംഎം മണി 24 വോട്ടിന് ജയിച്ചതോടെ തോല്‍വി സമ്മതിക്കുന്നുവെന്നും താന്‍ തല മൊട്ട അടിക്കുമെന്നും അഗസ്തി പ്രതികരിച്ചിരുന്നു.

എന്നാല്‍ അഗസ്തി മൊട്ട അടിക്കരുതെന്ന് മന്ത്രി എംഎം മണി പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി അതിനെ കണ്ടാല്‍ മതിയെന്നുമായിരുന്നു മണി പ്രതികരിച്ചത്. എന്നാല്‍ തല മൊട്ടയടിക്കുമെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അഗസ്തി.

Exit mobile version