ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ എഎച്ച്പിയുടെ ഹര്‍ജി; പരിഗണിക്കുന്നത് രണ്ടാഴ്ചത്തെക്ക് മാറ്റി വച്ചു

വിശ്വഹിന്ദു പരിഷദില്‍ നിന്നും പുറത്തുപോയ ഹിന്ദുത്വ നേതാവ് പ്രവീണ് തൊഗാഡിയ രൂപീകരിച്ച സംഘടനയായ അന്താരാഷ്ട്രീയ ഹിന്ദു പരിഷദാണ് ഹര്‍ജി നല്‍കിയത്

കൊച്ചി : ശബരിമലയില്‍ നട തുറക്കുന്ന 18ന് സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്രീയ ഹിന്ദു പരിഷദ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്കു മാറ്റി.

വിശ്വഹിന്ദു പരിഷദില്‍ നിന്നും പുറത്തുപോയ ഹിന്ദുത്വ നേതാവ് പ്രവീണ് തൊഗാഡിയ രൂപീകരിച്ച സംഘടനയായ അന്താരാഷ്ട്രീയ ഹിന്ദു പരിഷദാണ് ഹര്‍ജി നല്‍കിയത്.നടതുറക്കുന്ന 18ന് 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

പ്രായഭേദമെന്യേ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരായ റിവ്യൂ പെറ്റീഷനുകള് സുപ്രിം കോടതിയുടെ പരിഗണനയിലുണ്ട്. ഇതിനിടെയാണ് എഎച്ച്പി ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തിയത്.

Exit mobile version