ശബരിമലയില്‍ നിന്ന് ഒരു വര്‍ഷം പഴക്കമുള്ള അരവണ ലഭിച്ചെന്ന് തീര്‍ത്ഥാടകര്‍; ഗൂഢാലോചനയെന്ന് ദേവസ്വം ബോര്‍ഡ്

നിലയ്ക്കല്‍: ശബരിമലയില്‍ നിന്ന് ഒരു വര്‍ഷം പഴക്കമുള്ള അരവണ ലഭിച്ചെന്ന ആക്ഷേപവുമായി തീര്‍ത്ഥാടകര്‍. മലപ്പുറത്ത് നിന്ന് വന്ന സംഘത്തിനാണ് കഴിഞ്ഞ ഡിസംബറില്‍ തയ്യാറാക്കിയ അരവണ നല്‍കിയത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം

മലപ്പുറത്ത് നിന്നെത്തിയ അയ്യപ്പ സംഘം ഇന്നലെ വൈകിട്ട് പ്രധാന വിതരണ കൗണ്ടറില്‍ 12 അരവണയില്‍ വാങ്ങിയിരുന്നു. ഇതില്‍ രണ്ടെണ്ണത്തിനാണ് പഴക്കമുള്ളത്. 2017 ഡിസംബറില്‍ തയ്യാറാക്കിയത് ആണെന്ന് അരവണയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആരോപണമുന്നയിച്ച തീര്‍ത്ഥാടകരുടെ പക്കല്‍ ഇന്നലെ അരവണ വാങ്ങിയതിന്റെ ബില്ലുമുണ്ട്.

വൃതമെടുത്തു മല കയറി വരുന്ന തീര്‍ത്ഥാടകരോട് ദേവസ്വം ചെയ്യുന്നത് ചതിയാണെന്നു തീര്‍ത്ഥാടകര്‍ പറഞ്ഞു. എന്നാല്‍ പഴക്കമുള്ള അരവണ ശബരിമലയില്‍ ഇല്ല എന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. ഇതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും. തീര്‍ത്ഥാടകരെ ശബരിമലയില്‍ നിന്നും അകറ്റാനുള്ള ആസൂത്രിത നീക്കമാണെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞു.

Exit mobile version