900 രൂപ നല്‍കി; മദ്യത്തിന് പകരം കിട്ടിയത് ഒരു ലിറ്റര്‍ കട്ടന്‍ ചായ, അഞ്ചാലുംമൂടില്‍ കമ്പളിക്കപ്പെട്ടത് യുവാക്കള്‍

അഞ്ചാലുംമൂട്: അഞ്ചാലുംമൂടില്‍ യുവാക്കള്‍ കമ്പളിക്കപ്പെട്ടു. മദ്യം ചോദിച്ചെത്തിയ യുവാക്കള്‍ക്ക് ഒരു ലിറ്റര്‍ കട്ടന്‍ ചായയാണ് ലഭിച്ചത്. ബാര്‍ അടച്ചതിന് ശേഷം മദ്യം വാങ്ങാന്‍ എത്തിയ യുവാക്കളാണ് കമ്പളിക്കപ്പെട്ടത്. ബാറിനു മുന്നില്‍ നിന്ന മറ്റു രണ്ട് പേരാണ് ബാറിലെ ജീവനക്കാരെന്ന് തെറ്റി ധരിപ്പിച്ച് പണം വാങ്ങി കട്ടന്‍ ചായ നല്‍കിയത്.

ബാറിലെ ഗേറ്റ് അടച്ച ശേഷം പുറത്ത് ബൈക്കിലെത്തിയ രണ്ട് പേര്‍ അകത്തു നിന്ന യുവാക്കളോടു മദ്യം കിട്ടുമോ എന്നു തിരക്കി. പണം തരാനും തുടര്‍ന്നു ബാറിനു മുന്നിലേക്കു വരാനും ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് 900 രൂപ നല്‍കിയ ശേഷം കട്ടന്‍ ചായ കൊടുത്ത് പറ്റിക്കുകയായിരുന്നു.

മദ്യപിക്കാനായി കുപ്പി പൊട്ടിച്ചപ്പോഴാണ് മദ്യത്തിനു പകരം കിട്ടിയത് കട്ടന്‍ ചായയാണ് മനസിലായത്. തുടര്‍ന്ന് ഇവര്‍ എക്‌സൈസിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാറിലെ സിസിടിവി ക്യാമറയടക്കം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.

പരാതിക്കാരായ യുവാക്കളുടെ സാന്നിധ്യത്തിലാണ് എക്‌സൈസ് അധികൃതര്‍ ബാറില്‍ പരിശോധന നടത്തിയത്. തട്ടിപ്പു നടത്തിയവരുടെ ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

Exit mobile version