രുചികരമായ നാരങ്ങാ ചോര്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

വേഗം കേടാവാത്തതും രുചികരവുമായ വിഭവമാണ് നാരങ്ങാ ചോര്‍. കുട്ടികള്‍ക്ക് ലഞ്ചിന്, യാത്ര ചെയ്യുമ്പോഴെല്ലാം കഴിക്കാന്‍ പറ്റിയ സ്വാദേറിയ വിഭവമാണ് ഇത്. വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്നതാണ് നാരങ്ങാ ചോര്‍. എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

അരി പതിനഞ്ച് മിനിറ്റ് നേരം വെള്ളത്തില്‍ കുതിര്‍ത്ത ശേഷം വേവിക്കാം. ശേഷം, ചെറുനാരങ്ങനീര്‍, ഒരു ടേബിള്‍സ്പൂണ്‍ എണ്ണ എന്നിവ ചോറിനു മുകളില്‍ തൂവുക. പാനില്‍ എണ്ണ ചൂടാകുമ്പോല്‍ കശുവണ്ടി ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റണം. അതിലേക്ക് കടുകിട്ട് പൊട്ടുമ്പോള്‍ മുളകും കറിവേപ്പിലയും ചേര്‍ക്കാം. ഇനി മഞ്ഞള്‍പ്പൊടിയും കായവും ചേര്‍ത്ത് രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ വെള്ളവും ചേര്‍ക്കണം. അത് വറ്റുമ്പോല്‍, പാനിലെ ചേരുവകല്‍ അരിയിലേക്കിട്ട് നന്നായി ഇളക്കാം. ഇനി അടച്ചുവെച്ച് ഇരുപത് മിനിട്ട് വേവിക്കണം. തൈര്‍, പപ്പടം, അച്ചാര്‍, എന്നിവയ്‌ക്കൊപ്പം കഴിക്കാം.

Exit mobile version