ഒമാനില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

മസ്‌കത്ത്: ശക്തമായ മഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. റുസ്തഖില്‍ എന്ന കുട്ടിയാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ഇന്നലെ കാണാതായ കുട്ടിക്ക് വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്നലെ നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെടുത്തത്.

കഴിഞ്ഞ ദിവസം ശകത്മായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് പോയതായിരുന്നു റുസ്തഖില്‍. അന്ന് തന്നെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം വാദികള്‍ക്ക് സമീപവും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും കുട്ടികള്‍ അപകടത്തില്‍ പെടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വിവിധയിടങ്ങളിലായി വാഹനങ്ങള്‍ ഒഴുക്കില്‍പെട്ട് ഒലിച്ചുപോയതിനാല്‍ മൂന്ന് കുടുംബങ്ങള്‍ കുടുങ്ങിയിരുന്നു. രാത്രിയില്‍ അല്‍ ഖുറും ഏരിയയില്‍ ഒരു സ്വദേശിയും വെള്ളത്തില്‍പെട്ടു.

കുടുങ്ങിക്കിടന്ന മൂന്ന് കുടുംബങ്ങളിലെ എല്ലാവരെയും രക്ഷപെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഒമാനില്‍പലയിടങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.

Exit mobile version