അബുദാബിയില്‍ 450 കിലോ ലഹരി മരുന്നുകളുമായി 14 ഏഷ്യക്കാര്‍ പിടിയില്‍, വീഡിയോ

ട്രക്കില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 450 കിലോ ലഹരിമരുന്നാണ് പോലീസ് പിടിച്ചെടുത്തത്

അബുദാബി: അബുദാബിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംഭവത്തില്‍ 14 ഏഷ്യന്‍ രാജ്യക്കാര്‍ പിടിയില്‍. ട്രക്കില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 450 കിലോ ലഹരിമരുന്നാണ് പോലീസ് പിടിച്ചെടുത്തത്. പിടിയിലായവര്‍ അബുദാബിയിലെ വന്‍ ലഹരി കടത്ത് സംഘത്തിലെ ചിലരാണെന്ന് പോലീസ് കണ്ടെത്തി. ട്രക്കിനകത്ത് പ്ലാസിറ്റിക്ക് ബാഗുകളിലാക്കി വെച്ച ലഹരി വസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത്.

ട്രക്ക് പൊളിച്ചാണ് 450 കിലോ ഹെറോയിനും ക്രിസ്റ്റല്‍ മെത്തും പോലീസ് പിടിച്ചെടുത്തത്. കുറച്ച് നാളുകളിലായി മയക്കുമരുന്ന് സംഘത്തിലെ ആളുകള്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇതിനിടെ അഞ്ച് കിലോ ക്രിസ്റ്റല്‍ മെത്തുമായി ഒരാള്‍ പിടിയിലായതോടെയാണ് രാജ്യത്തും മറ്റു എമിറേറ്റുകളിലും പ്രവര്‍ത്തിക്കുന്ന ലഹരികടത്തിന്റെ സൂചനകള്‍ പോലീസിന് ലഭിച്ചത്.

Exit mobile version