യുഎഇയിലെ ഏറ്റവും വലിയ സ്‌കൂള്‍ കലോത്സവത്തിന് വെള്ളിയാഴ്ച തിരശ്ശീല ഉയരും; കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒരുങ്ങി മത്സരാര്‍ത്ഥികള്‍

കലോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച 'പത്തു ദിനം ഇരുപതു സ്‌കൂളുകള്‍' എന്ന പ്രചാരണ കാമ്പയിന് റാസല്‍ഖൈമയില്‍ സമാപനമായി

അബുദാബി: യുഎഇയിലെ ഏറ്റവും വലിയ സ്‌കൂള്‍ കലോത്സവത്തിന് അബുദാബിയില്‍ വെള്ളിയാഴ്ച തിരശ്ശീല ഉയരം. കലോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച ‘പത്തു ദിനം ഇരുപതു സ്‌കൂളുകള്‍’ എന്ന പ്രചാരണ കാമ്പയിന് റാസല്‍ഖൈമയില്‍ സമാപനമായി.

യുഫെസ്റ്റിന്റെ ഓരോ സീസണിലും ഒട്ടേറെ വ്യത്യസ്ഥ പരിപാടികളുമായാണ് മത്സരാര്‍ത്ഥികള്‍ മാറ്റുരക്കുന്നത്. ഇത്തവണ സോളോ സിനിമാറ്റിക് ഡാന്‍സും പാട്ടുമടക്കം മുപ്പത്തിനാല്‍ ഇനങ്ങളിലാണ് മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നത്. മൂന്ന് മേഖലകളിലായാണ് കലോത്സവം നടത്തുന്നത്.

നവംബര്‍ 15, 16 തിയതികളിലായി അബുദാബി ഷൈനിങ് സ്റ്റാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സൗത്ത് സോണ്‍ മത്സരങ്ങള്‍ നടക്കും. നവംബര്‍ 29,30 തിയതികളിലായി സെന്‍ട്രല്‍ സോണ്‍ മത്സരങ്ങളും, ഡിസംബര്‍ 1,2 തിയതികളില്‍ റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ നോര്‍ത്ത് സോണ്‍ മത്സരങ്ങള്‍ നടക്കും. ഷാര്‍ജ അമിറ്റി സ്‌കൂളില്‍ ഡിസംബര്‍ 5, 6 തിയതികളിലായി ഗ്രാന്റ് ഫൈനലെയ്ക്ക് വേദിയാകും.

ഇരു സ്‌കൂളുകളും കിരീടത്തിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. കലോത്സവത്തിന്റെ സമാപനദിനത്തില്‍ മത്സരാര്‍ത്ഥികള്‍ക്കും കാഴ്ചക്കാര്‍ക്കും ഗംഭീര സദ്യയൊരുക്കുമെന്ന് കലോത്സവ കമ്മിറ്റിക്കാര്‍ അറിയിച്ചു.

Exit mobile version