സൗദിയില്‍ വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ കലയും സംസ്‌കാരവും ഉള്‍പ്പെടുത്തും; സാംസ്‌കാരിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ധാരണ പത്രത്തില്‍ ഒപ്പുവെച്ചു

സംസ്‌കാരവും കലയും ഉള്‍പ്പെടുത്തുന്നതില്‍ ഇരു മന്ത്രാലയങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിനായുള്ള കൂടിക്കാഴ്ചയിലാണ് ഇരുവരും ഒപ്പുവെച്ചത്

റിയാദ്: സൗദിയില്‍ വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ കലയും സംസ്‌കാരവും ഉള്‍പ്പെടുത്താനുള്ള ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. സാംസ്‌കാരിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണ് ധാരണ പത്രത്തില്‍ ഒപ്പുവെച്ചത്. സംസ്‌കാരവും കലയും ഉള്‍പ്പെടുത്തുന്നതില്‍ ഇരു മന്ത്രാലയങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിനായുള്ള കൂടിക്കാഴ്ചയിലാണ് ഇരുവരും ഒപ്പുവെച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കലാ-സാംസ്‌കാരിക പരിപാടികളും പ്രവര്‍ത്തനങ്ങളും നടത്തുന്നതിനുള്ള ലൈസന്‍സുകള്‍ അനുവദിക്കുന്നതിനുള്ള ചുമതല സാംസ്‌കാരിക മന്ത്രാലയത്തിന് കൈമാറുന്നതും പ്രാരംഭ കരാറില്‍ ഉള്‍പ്പെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുവാനും തീരുമാനമായിട്ടുണ്ട്.

Exit mobile version