ക്യാറില്‍ കുടുങ്ങി ഒമാന്‍; ചുഴലിക്കാറ്റ് തീരത്ത് കൂടുതല്‍ അടുത്തെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, കനത്ത ജാഗ്രത

കാറ്റിന്റെ തീവ്രത കാറ്റഗറി രണ്ടില്‍ നിന്ന് അഞ്ചിലേക്ക് മാറിയെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

മസ്‌ക്കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട ക്യാര്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തിനോട് അടുത്തെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച രാവിലെ ഒമാന്‍ തീരത്ത് നിന്ന് 1350 കിലോമീറ്റര്‍ അകലെയായിരുന്ന ചുഴലിക്കാറ്റ് ഇപ്പോള്‍ 800 കിലോമീറ്റര്‍ അകലെ എത്തി നില്‍ക്കുന്നു. കാറ്റിന്റെ തീവ്രത കാറ്റഗറി രണ്ടില്‍ നിന്ന് അഞ്ചിലേക്ക് മാറിയെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ചുഴിക്കാറ്റിന്റെ പ്രഭവ സ്ഥാനത്ത് കാറ്റിന് മണിക്കൂറില്‍ 115-125 നോട്ടസ് ഉപരിതലത്തില്‍ വേഗതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചുഴലിക്കാറ്റിന്റെ സാന്നിധ്യത്തില്‍ അല്‍ വുസ്ത, അല്‍ ശര്‍ഖിയ, ദോഫാര്‍ തീരങ്ങളില്‍ തിരമാലകള്‍ മൂന്നു മീറ്ററുകള്‍ മുതല്‍ അഞ്ചു മീറ്ററുകള്‍ വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്ന് മു്‌നനറിയിപ്പ് നല്‍കിട്ടുണ്ട്.

അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറിയ ക്യാര്‍ ഒമാന്റെ തെക്കന്‍ ഭാഗത്തും പിന്നീട് യമന്‍ തീരത്തും എത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. അതേസമയം ചുഴലിക്കൊടുങ്കാറ്റ് അറബിക്കടലിന്റെ മധ്യഭാഗത്തേക്ക് പ്രവേശിക്കുന്നതോടെയാണ് കടല്‍ക്ഷോഭം രൂക്ഷമാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കലലാക്രമണ സാധ്യതയുള്ളതില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ക്യാര്‍ ചുഴലിക്കാറ്റ് കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിന് ശേഷം അറബിക്കടലില്‍ രൂപപ്പെട്ട തീവ്ര ചുഴലിക്കാറ്റാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Exit mobile version