സന്നിധാനത്തെ കടുത്ത നിയന്ത്രണം; ഇളവ് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡിജിപിയുമായി കൂടിക്കാഴ്ച ആരംഭിച്ചു

തിരുവനന്തപുരം: സന്നിധാനത്ത് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങളില്‍ ഇളവ് തേടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നടക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി ചര്‍ച്ചയില്‍ പങ്കെടുക്കില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്.

അതെസമയം, രാത്രിയുള്ള നിയന്ത്രണം പകല്‍ സമയത്തും ഇപ്പോള്‍ പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 12 മണിയ്ക്ക് ഉച്ചപൂജ കഴിഞ്ഞ് നടയടച്ചു കഴിഞ്ഞ ശേഷം നിയന്ത്രണമേര്‍പ്പെടുത്തിയ ശേഷമാണ് പിന്നീട് ഭക്തരെ കയറ്റിവിട്ടത്.

Exit mobile version