രാത്രി പൂക്കടയില്‍ ജോലി ചെയ്തും ഇതിനിടെ പഠിച്ചും പിഎസ്സിയുടെ എക്‌സൈസ് ഡ്രൈവര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി അഭിലാഷ്‌

നെടുമങ്ങാട്; രാത്രി പൂക്കടയില്‍ ജോലി ചെയ്തും ഇതിനിടെ പഠിച്ചും പിഎസ്സിയുടെ എക്‌സൈസ് ഡ്രൈവര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി അഭിലാഷ്. നിര്‍ധന കുടുംബാംഗമായ അഭിലാഷ് പൂക്കടയിലെ രാത്രി ജോലിക്ക് ശേഷം പിഎസ്സി പഠനവും നടത്തിയാണ് നേട്ടം കൈവരിച്ചത്. പരേതനായ സി കുട്ടന്റെയും ആര്‍ ഓമനയുടെയും മകനാണ് അഭിലാഷ്.

അഭിലാഷിന്റെ അനുജന്‍ അനൂപ് മറ്റൊരു പൂക്കടയുമായി മുന്നോട്ട് പോവുകയാണ്. അഭിലാഷിന് ഫയര്‍മാന്‍, ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ ഷോര്‍ട്ട് ലിസ്റ്റിലും പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിലും സപ്ലൈക്കോ അസിസ്റ്റന്റ് സെയില്‍സ്മാന്‍ റാങ്ക് ലിസ്റ്റിലും പേരുണ്ട്. എക്‌സൈസില്‍ ജോലിക്ക് ചേര്‍ന്ന് ടെസ്റ്റ് എഴുതി എസ്‌ഐ ആകണമെന്ന ആഗ്രഹമാണ് അഭിലാഷിനുള്ളത്.

അഭിലാഷിനെ കെഎസ് ശബരീനാഥന്‍ എംഎല്‍എ വീട്ടില്‍ എത്തി അഭിനന്ദിച്ചു. പലര്‍ക്കും ഇതൊരു
മാതൃകയാണെന്ന് എംഎല്‍എ പറഞ്ഞു. എംഎല്‍എക്ക് ഒപ്പം വാര്‍ഡ് മെംബര്‍ ജയചന്ദ്രന്‍നായര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പുതുക്കുളങ്ങര പ്രശാന്ത്, നേതാക്കളായ നാഗപ്പന്‍ നായര്‍, രാജന്‍ എന്നിവരും വീട്ടില്‍ എത്തി അഭിനന്ദം അറിയിച്ചു.

Exit mobile version