ഹിക്ക ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രത നിര്‍ദേശം

ര്‍ഖിയ അല്‍ വുസ്ത തുടങ്ങിയ തീര പ്രദേശങ്ങളില്‍ ഹിക്ക കനത്ത മഴയോട് കൂടി എത്താന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ എവിയേഷന്‍ മുന്നറിയിപ്പ് നല്‍കി

മസ്‌കറ്റ്: അറബിക്കടലില്‍ രൂപം കൊണ്ട ഹിക്ക ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് എത്തിയതായി ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഹിക്ക ഒമാന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഇരുപതു കിലോമീറ്റര്‍ അടുത്ത് എത്തിയതിനാല്‍ ശര്‍ഖിയ അല്‍ വുസ്ത തുടങ്ങിയ തീര പ്രദേശങ്ങളില്‍ ഹിക്ക കനത്ത മഴയോട് കൂടി എത്താന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ എവിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

കനത്ത മഴയെ തുടര്‍ന്നും ഹിക്ക വീശാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ അല്‍ വുസ്ത ശര്‍ഖിയ എന്നി ഗവര്‍ണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടുത്ത മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. സൂര്‍, ജാലാന്‍, ദുഃഖം, ഹൈമ തുടങ്ങിയ സ്ഥലങ്ങളിലുള്ള മൗസലത്ത് ബസ്സ് സര്‍വ്വീസുകളും നിര്‍ത്തി വെച്ചതായി അധികൃതര്‍ അറിയിച്ചു.

ഹിക്ക ചുഴലിക്കാറ്റിന്റെ പ്രഭവ സ്ഥാനത്ത്, ശക്തമായ കാറ്റിനു മണിക്കൂറില്‍ 119 കിലോമീറ്റര്‍ വേഗത്തില്‍ വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കടലില്‍ തിരമാല ഉയരാനും കരയില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Exit mobile version