പറന്നുയര്‍ന്ന വിമാനം അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പറന്നുയര്‍ന്ന വിമാനം യാത്രയ്ക്കിടെ കാബിന്‍ പ്രഷറൈസേഷന്‍ ക്രമക്കേട് ഉണ്ടായതിനെത്തുടര്‍ന്ന് താഴെ ഇറക്കി. അറ്റ്‌ലാന്റയില്‍ നിന്നും വൈകിട്ട് 3.47 മണിയോടെയാണ് ഡെല്‍റ്റ ഫ്‌ലൈറ്റ് 2353 പറന്നുയര്‍ന്നത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

യാത്രതുടങ്ങി ഒന്നരമണിക്കൂര്‍ വരെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് കാബിനിലെ വായു മര്‍ദ്ദത്തില്‍ മാറ്റം വന്നു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. ചില യാത്രക്കാരുടെ മൂക്ക്, ചെവി പൊട്ടി രക്തം വരാന്‍ തുടങ്ങി. ഇതോടെ യാത്രക്കാര്‍ വിമാനത്തില്‍ നിന്നും ബഹളം വെക്കാന്‍തുടങ്ങി. ഇതിനിടെ ചിലര്‍ തങ്ങള്‍
അപകടത്തില്‍ ആണെന്ന വിവരം സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുകയും ചെയ്യ്തു. വിമാനത്തിനകത്തു നിന്നുള്ള ചിത്രങ്ങളും വീഡിയോയും യാത്രക്കാരുടെ ഭീതി വ്യക്തമാക്കുന്നുണ്ട്.

39,000 അടി ഉയരത്തില്‍ പറക്കുകയായിരുന്നു വിമാനം 10,000 അടി താഴേക്ക് പതിക്കുകയായിരുന്നു. ഏഴര മിനിറ്റോളം ഈ രീതിയില്‍ യാത്ര തുടര്‍ന്നു.

60 മുതല്‍ 90 സെക്കന്‍ഡ് വരെ ഭയാനകമായ ഒരു സംഭവമായിരുന്നു, അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് ശരിക്കും അറിയില്ലായിരുന്നു. ഭയപ്പെടുത്തുന്ന നിമിഷമായിരുന്നുവെന്ന് യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. അവസാനം സുരക്ഷിതമായി വിമാനം ഇറക്കിയപ്പോഴാണ് യാത്രകാര്‍ക്ക് ശ്വാസം നേരെ വീണത്.

Exit mobile version