കണ്ണൂരില്‍ നിന്ന് കുവൈറ്റിലേക്ക് ഗോ എയര്‍ സര്‍വ്വീസ് പ്രവര്‍ത്തനമാരംഭിച്ചു

അബുദാബി, മസ്‌കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ക്ക് പുറമെയാണ് ജിസിസിലേക്കുള്ള നാലാമത്തെ സര്‍വ്വീസ് കുവൈറ്റിലേക്ക് ആരംഭിച്ചത്

കണ്ണൂര്‍: കണ്ണൂര്‍ അന്താരഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കുവൈറ്റിലേക്ക് ഗോ എയര്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു. അബുദാബി, മസ്‌കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ക്ക് പുറമെയാണ് ജിസിസിലേക്കുള്ള നാലാമത്തെ സര്‍വ്വീസ് കുവൈറ്റിലേക്ക് ആരംഭിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു ആദ്യ വിമാനം.

തിരികെ ബഹ്‌റൈനില്‍ നിന്നുള്ള സര്‍വ്വീസ് വൈകുന്നേരം ആറ് മണിക്ക് കണ്ണൂരിലെത്തുമെന്ന് അധികൃതര്‍ ആരംഭിച്ചു. എയര്‍ബസ് എ 320 വിഭാഗത്തിലുള്ള വിമാനമാണ് ബഹ്‌റൈന്‍ സര്‍വീസിന് ഗോ എയര്‍ ഉപയോഗിക്കുന്നത്. 13,160 രൂപ മുതലാണ് റിട്ടേണ്‍ ടിക്കറ്റ് നിരക്ക്. ദിവസമും സര്‍വ്വീസുണ്ടാകും.

Exit mobile version