മീനിനെ പിടിക്കാന്‍ ചൂണ്ടയിട്ടപ്പോള്‍ കുടുങ്ങിയത് മുതല; ചിത്രം വൈറല്‍

ഓസ്‌ട്രേലിയ: മീനിനെ പിടിക്കാന്‍ ചൂണ്ടയിട്ടപ്പോള്‍ കുടുങ്ങിയത് മുതല. മുഴു(കാറ്റ് ഫിഷ്) മത്സ്യം ആണെന്ന് കരുതിയാണ് ചുണ്ട വലിച്ചത് എന്നാല്‍ പിന്നീടാണ് തന്റെ ചൂണ്ടയില്‍ വമ്പന്‍ മുതല കുടുങ്ങിയെന്ന് വൃദ്ധന്‍ അറിയുന്നത്. എന്നാല്‍ ഇതിനെ വിട്ടെങ്കിലും തിരികെ പോവാതെ ബോട്ടിനെ പിന്‍തുടരുകയാണ്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡില്‍ കടലില്‍ ചെറുവള്ളത്തില്‍ മീന്‍പിടിക്കാനിറങ്ങിയ വൃദ്ധന്റെ ചൂണ്ടയിലാണ് മുതല കുടുങ്ങിയത്. എന്നാല്‍ മുതല ആണെന്ന് തിരിച്ചറിഞ്ഞതോടെ വൃദ്ധന്‍ ചൂണ്ടവള്ളി അയച്ച് കൊടുത്തിട്ടും മുതല തിരികെ പോയില്ലെന്നും വൃദ്ധന്‍ പറയുന്നു. തന്റെ ചെറുബോട്ടിന് പിന്നാലെ നീന്തുന്ന മുതലയുടെ ചിത്രങ്ങളും ഇയാള്‍ ക്യാമറയില്‍ പതിച്ചിട്ടുണ്ട്. പോകാന്‍ അനുവദിച്ചിട്ടും പോകാതെ ചൂണ്ടയില്‍ കുടുങ്ങിയ ഭീകരന്‍ എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുള്ളത്.


Exit mobile version