ഒമാനില്‍ സ്വദേശിവത്കരണം ശക്തം; കൂടുതല്‍ പ്രവാസികളെ പിരിച്ചുവിട്ടു, പകരം സ്വദേശികളെ നിയമിക്കും

ജനറ്റിക്‌സ്, ബയോകെമിസ്ട്രി, മൈക്രോ ബയോളജി, ഹെമറ്റോളി വിഭാഗങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക്കാണ് ജോലി നഷ്ടമായത്

ഒമാന്‍: ഒമാനില്‍ സ്വദേശിവത്കരണം ശക്തമാക്കി. ഇതേ തുടര്‍ന്ന് ഒമാന്‍ ആരോഗ്യമന്ത്രാലത്തില്‍ നിന്ന് 44 പ്രവാസികളെക്കൂടി പിരിച്ചുവിട്ടു. ജനറ്റിക്‌സ്, ബയോകെമിസ്ട്രി, മൈക്രോ ബയോളജി, ഹെമറ്റോളി വിഭാഗങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക്കാണ് ജോലി നഷ്ടമായത്. പിരിച്ചുവിട്ടവര്‍ക്ക് പകരമായി സ്വദേശികളെ ആ സ്ഥാനത്ത് നിയമിക്കാന്‍ നിര്‍ദേശം നല്‍കിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

വടക്കന്‍ ശര്‍ഖിയ, സൗത്ത് ബാത്തിന, ദാഖിലിയ, ബുറൈമി, റോയല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നത്. സെപ്തംബര്‍ 25,26 തീയ്യതികളില്‍ നിയമനം നടത്താനാണ് നിര്‍ദേശം. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് നിരവധി സ്വദേശി വിദ്യാര്‍ത്ഥികളാണ് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്.

Exit mobile version