ദേശീയ പാതയില്‍ കാറിന് മുകളില്‍ വിമാനം തകര്‍ന്ന് വീണു; രണ്ടു പേര്‍ക്ക് പരിക്ക്

ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിന് മുകളിലേക്കാണ് വിമാനം വന്ന് പതിച്ചത്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ വിമാനം വീണു. അമേരിക്കയിലെ പ്രിന്‍സ് ജോര്‍ജ് കൗണ്ടിയിലെ റോഡിലാണ് സംഭവം. ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിന് മുകളിലേക്കാണ് വിമാനം വന്ന് പതിച്ചത്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിനെ 11.30ഓടെയാണ് സംഭവം. ചെറിയ വിമാനമാണ് കാറിന് മുകളിലേക്ക് പതിച്ചത്.

അതുകൊണ്ടുതന്നെ വന്‍ ദുരന്തമാണ് ഒഴുവായത്. 58കാരനായ ജൂലിയസ് ടൊല്‍സന്‍ ആണ് വിമാനം നിയന്ത്രിച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സഹപ്രവര്‍ത്തകനൊപ്പം ജോലിയുടെ അവശ്യത്തിനായി അന്നപൊലിസിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായതെന്നും വാഹനം പെട്ടന്ന് ഇടിച്ചുനിന്നുവെന്നും കാറിലുണ്ടായിരുന്ന എറിക് ഡിപ്രോസ്പരോ പറഞ്ഞു. സംഭവത്തില്‍ പരിക്കേറ്റ രണ്ടു പേരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. വിമാനം തകര്‍ന്ന് വീണതിന്റെ കാരണം വ്യക്തമല്ല.

Exit mobile version