ഫ്‌ലൈ ദുബായ് വിമാനങ്ങളില്‍ മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകള്‍ക്ക് വിലക്ക്.

2015 സെപ്തംബറിനും 2017 ഫെബ്രുവരിക്കും ഇടയ്ക്ക് വിപണിയിലെത്തിച്ച 15 ഇഞ്ച് മാക്ബുക്ക് പ്രോ മോഡലുകള്‍ക്കാണ് ഫ്‌ലൈ ദുബായില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്

ദുബായ്: ഫ്‌ലൈ ദുബായ് വിമാനങ്ങളില്‍ മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകളുടെ ചില മോഡലുകള്‍ക്ക് വിലക്ക്. 2015 സെപ്തംബറിനും 2017 ഫെബ്രുവരിക്കും ഇടയ്ക്ക് വിപണിയിലെത്തിച്ച 15 ഇഞ്ച് മാക്ബുക്ക് പ്രോ മോഡലുകള്‍ക്കാണ് ഫ്‌ലൈ ദുബായില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ലാപ്‌ടോപ്പുകളുടെ ബാറ്ററികള്‍ അമിതമായി ചൂടാകുന്നത് കണക്കിലെടുത്ത് തീപിടിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലാപ്‌ടോപ്പുകളുടെ ബാറ്ററികള്‍ മാറ്റാതെ ഈ മോഡലുകള്‍ ചെക്ക് ഇന്‍ ബാഗേജുകളിലും ഹാന്റ് ബാഗുകളിലും അനുവദിക്കില്ലെന്ന് ഫ്‌ലൈ ദുബായ് അറിയിച്ചു. ഇത്തിഹാദ്, എമിറേറ്റ്‌സ് ഉള്‍പ്പെടെയുള്ള മറ്റ് വിമാനക്കമ്പനികള്‍ നേരത്തെ തന്നെ വിലക്ക് പ്രഖ്യാപിച്ചിരുന്നു.

Exit mobile version