32000 ലിറ്റര്‍ മദ്യവുമായി എത്തിയ ടാങ്കറില്‍ ലോറിയിടിച്ചു; നടുറോഡില്‍ മദ്യപ്പുഴ

32000 ലിറ്റര്‍ മദ്യവുമായി എത്തിയ ടാങ്കറാണ് അപകടത്തില്‍ പെട്ടത്

മാഞ്ചസ്റ്റര്‍: മദ്യവുമായി വന്ന ടാങ്കറില്‍ ലോറിയിടിച്ച് അപകടം. മാഞ്ചസ്റ്ററില്‍ വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. 32000 ലിറ്റര്‍ മദ്യവുമായി എത്തിയ ടാങ്കറാണ് അപകടത്തില്‍ പെട്ടത്. തുടര്‍ന്ന് മദ്യം റോഡില്‍ ഒഴുകിയതോടെ മാഞ്ചസ്റ്റര്‍ നഗരത്തിനടുത്തുള്ള എം 6 പാതയില്‍ പത്ത് മണിക്കൂറോളം പാത അടച്ചിട്ടു.

ഏകദേശം എണ്ണായിരം ലിറ്റര്‍ മദ്യം നഷ്ടമായെന്ന് അധികൃതര്‍ വ്യക്തമാക്കി. 32000 ലിറ്റര്‍ ജിന്‍ സിപില്‍ കയറ്റി വന്ന ടാങ്കറിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടുകളില്ല.

Exit mobile version